കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തില്‍ 45 മണിക്കൂര്‍ ധ്യാനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ സൂര്യ നമസ്‌കാരം നടത്തി. സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയില്‍ മുഴുകി. പഴങ്ങളും വെള്ളവും മാത്രം കഴിച്ചാണ് പ്രധാനമന്ത്രിയുടെ ധ്യാനം. കാവി മുണ്ടും ജുബ്ബയുമാണ് വേഷം. ഇന്ന് ഉച്ചയ്ക്കുശേഷം ധ്യാനം പൂര്‍ത്തിയാക്കി വിവേകാനന്ദ സ്മാരകത്തില്‍നിന്നും പ്രധാനമന്ത്രി കന്യാകുമാരി തീരത്തേക്ക് ബോട്ടിലെത്തുമെന്നാണ് വിവരം.
Post Your Comments