
ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പിന് പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കേസില്‍ രണ്ടാമത്തെ സമന്‍സ് ആണ് ഇഡി കെജ്രിവാളിന് അയച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഡിസംബര്‍ 21 ന് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതാണ് ധ്യാനമെന്നും ഇത് ഡിസംബര്‍ 30വരെ തുടരുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു. പാര്‍ട്ടിയുടെ അഭിഭാഷകര്‍ നോട്ടീസ് പഠിക്കുകയാണെന്നും നിയമപരമായി ശരിയായ നടപടികള്‍ കൈക്കൊള്ളുമെന്നും നേതൃത്വം അറിയിച്ചു. നിയമ സംഘം നോട്ടീസിന് മറുപടി നല്‍കുമെന്നും എഎപി കൂട്ടിച്ചേര്‍ത്തു.
Post Your Comments