ദുബായ് : വില്ലയിലെ മാലിന്യ കുഴിയില്‍ വീണ ഏഷ്യന്‍ യുവാവിന്റെ ജീവന് തിരിച്ചു കിട്ടിയത് ദുബായ് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടു കൂടി ദുബായ് പൊലീസിന്റെ കണ്ട്രോള് റൂമിലേയ്ക്ക് സഹായം ആവശ്യപ്പെട്ട് വിളിയെത്തുന്നത്. ഏഷ്യന്‍ യുവാവിനൊപ്പമുള്ള തൊഴിലാളികളാണ് അപകടവിവരം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തി.
ദുബായിലെ സ്ക്വയര്‍ ഏരിയയിലെ ഒരു വില്ലേജിലെ വില്ലയിലെ മാലിന്യ ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ അതില്‍ നിന്നും വന്ന വിഷവാതകം ശ്വസിച്ചാണ് ഏഷ്യന്‍ പൗരനായ തൊഴിലാളി ബോധരഹിതനായത്. ഇതു കണ്ട മറ്റൊരു തൊഴിലാളി യുവാവിനെ രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും അയാളും കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചു
Post Your Comments