ദുബായ്: ഡൺ ബാഷിംഗിന് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ച് ദുബായ് പോലീസ്. ഡൺ ബാഷിംഗ് എസ്‌കേഡിനായി മരുഭൂമിയിലേക്ക് പോകുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ഡ്രൈവർമാരോട് ദുബായ് പോലീസ് ആവശ്യപ്പെട്ടു. ഇതിനായി ദുബായ് പോലീസ് ഒരു ബോധവത്കരണ ക്യാംപെയ്‌നും ആരംഭിച്ചു.
അൽ അവീർ, ലഹ്ബാബ്, മാർഗം മരുഭൂമി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ടൂർ കമ്പനികളുടെ ഡ്രൈവർമാർക്കായി പ്രത്യേകമായി ദുബായ് പോലീസ് പ്രത്യേക ക്യാംപെയ്ൻ നടത്തുന്നുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് നടപടി. ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗ് ഖൽഫാൻ അൽ ജലാഫാണ് ഇക്കാര്യം അറിയിച്ചത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* വാഹനത്തിന്റെ ടയർ മർദ്ദം ക്രമീകരിക്കുക,
* എപ്പോഴും ഓഫ്-റോഡ് എമർജൻസി സപ്ലൈസ് കൊണ്ടുവരിക, അതിൽ ഒരു സുരക്ഷാ കിറ്റും മറ്റ് അവശ്യവസ്തുക്കളും ഉണ്ടായിരിക്കണം.
* ഫോർ വീൽ ഡ്രൈവിലേക്ക് മാറി സാവധാനത്തിലും സ്ഥിരതയോടെയും ഡ്രൈവ് ചെയ്യുക, അതുവഴി നിങ്ങൾക്ക് മരുഭൂമിയിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാനാകും.
Post Your Comments