ദുബായ്: മഴയത്ത് അഭ്യാസ പ്രകടനം നടത്തിയ 90 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് പോലീസ്. കനത്ത മഴയത്ത് വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ദുബായ് പോലീസിന്റെ നടപടി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെട്ട 90 കാറുകളാണ് പോലീസ് കണ്ടുകെട്ടിയത്. ഡ്രാഗൺ മാർട്ടിനടുത്ത് അൽറുവയ്യ ഏരിയയിലായിരുന്നു അപകടകരമാംവിധം അഭ്യാസപ്രകടനം നടന്നത്. ദുബായ് ട്രാഫിക് പോലീസ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്‌റൂഇയാണ് ഇക്കാര്യം അറിയിച്ചത്.
നിയമലംഘകർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. 60 ദിവസത്തേക്കാണ് പോലീസ് വാഹനം പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments