UAELatest NewsNewsInternationalGulf

കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് രണ്ടു ജോലിക്കാർക്ക് ദാരുണാന്ത്യം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

ദുബായ്: കാർബൺമോണോക്‌സൈഡ് ശ്വസിച്ച് 2 വീട്ടുജോലിക്കാർക്ക് ദാുരുണാന്ത്യം. ദുബായിലാണ് സംഭവം. തണുപ്പ് അകറ്റാനായി വീട്ടിൽ കൽക്കരി കത്തിച്ചവരാണ് മരിച്ചത്. ഇതിന് പിന്നാലെ കാർബൺ മോണോക്‌സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്തെത്തി.

Read Also: കൂട്ടപിരിച്ചുവിടൽ നടപടിയുമായി ഫിലിപ്സും രംഗത്ത്, കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

അബദ്ധവശാൽ ശ്വസിച്ചാൽ പോലും മരണത്തിന് കാരണമാകുന്ന വിഷവാതകമാണിത്. കാറുകളിലോ ട്രക്കുകളിലോ, ചെറിയ എഞ്ചിനുകളിലോ, സ്റ്റൗകളിലോ, വിളക്കുകളിലോ, ഗ്രില്ലുകളിലോ, ഫയർപ്ലേസുകളിലോ, ഗ്യാസ് റേഞ്ചുകളിലോ, ചൂളകളിലോ ഇന്ധനം കത്തിച്ചു കളയുന്ന പുകയിൽ കാർബൺ മോണോക്സൈഡ് ഉണ്ടെന്നും ഇത് വീടിനുള്ളിലും വാഹനത്തിനുള്ളിലും മറ്റും തങ്ങിനിന്ന് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമെന്നും പോലീസ് വ്യക്തമാക്കി.

തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛർദ്ദി, നെഞ്ചുവേദന എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷം ശ്വസിച്ചാലുള്ള ലക്ഷണങ്ങൾ. അടച്ച സ്ഥലങ്ങളിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും പ്രാദേശികമായി സാക്ഷ്യപ്പെടുത്തിയ കൂളിംഗ് / ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. താമസക്കാരുടെ സുരക്ഷയ്ക്കായി വീടുകളിൽ CO അലാറം സ്ഥാപിക്കണമെന്നും താമസക്കാരോട് പോലീസ് നിർദ്ദേശിച്ചു.

Read Also: ‘പാകിസ്ഥാനെ വെറുക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ’: കങ്കണയെ അധിക്ഷേപിച്ച് പാക് നടി നൂർ ബുഖാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button