ദുബായ്: നിശബ്ദ കൊലയാളിയെന്ന് അറിയപ്പെടുന്ന കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. അബദ്ധവശാൽ ശ്വസിച്ചാൽ പോലും മരണത്തിന് കാരണമാകുന്ന വിഷവാതകമാണിത്. കാറുകളിലോ ട്രക്കുകളിലോ, ചെറിയ എഞ്ചിനുകളിലോ, സ്റ്റൗകളിലോ, വിളക്കുകളിലോ, ഗ്രില്ലുകളിലോ, ഫയർപ്ലേസുകളിലോ, ഗ്യാസ് റേഞ്ചുകളിലോ, ചൂളകളിലോ ഇന്ധനം കത്തിച്ചു കളയുന്ന പുകയിൽ കാർബൺ മോണോക്സൈഡ് ഉണ്ടെന്നും ഇത് വീടിനുള്ളിലും വാഹനത്തിനുള്ളിലും മറ്റും തങ്ങിനിന്ന് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പോലീസ് വ്യക്തമാക്കി.
തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛർദ്ദി, നെഞ്ചുവേദന എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷം ശ്വസിച്ചാലുള്ള ലക്ഷണങ്ങൾ. അടച്ച സ്ഥലങ്ങളിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും പ്രാദേശികമായി സാക്ഷ്യപ്പെടുത്തിയ കൂളിംഗ് / ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. താമസക്കാരുടെ സുരക്ഷയ്ക്കായി വീടുകളിൽ CO അലാറം സ്ഥാപിക്കണമെന്നും താമസക്കാരോട് പോലീസ് നിർദ്ദേശിച്ചു.
Post Your Comments