ന്യൂഡല്‍ഹി: ഏപ്രില്‍ രണ്ടിന് നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സി.ബി.എസ്.ഇ അധികൃതര്‍. ഇത് വ്യാജമാണെന്നും അല്ലെങ്കില്‍ മുന്‍വര്‍ഷത്തേതാകാമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പന്ത്രണ്ടാം ക്ളാസ് ഇക്കണോമിക്‌സ്, പത്താം ക്ളാസ് കണക്ക് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു.
Read Also: ഇന്ത്യന്‍ പോലീസ് സ്റ്റേഷന് മുകളില്‍ നിന്ന് വിദേശികളുടെ ലൈംഗിക വീഡിയോ
കൂടാതെ സി.ബി.എസ്.ഇക്ക് വന്ന അജ്ഞാത മെയിലിനെക്കുറിച്ച് ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗില്‍ വിവരം നല്‍കിയിട്ടുണ്ട്. സി.ബി.എസ്.ഇയുടെ മെയില്‍ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ച് ഗൂഗിളിന് കത്തയച്ചതിന്റെ മറുപടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
Post Your Comments