
കോട്ടയം: കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ലഭിച്ചത് രണ്ടുവര്‍ഷം മുമ്പത്തെ ചോദ്യപേപ്പര്‍ എന്ന് ആരോപണം. കോട്ടയം മൗണ്ട്കാര്‍മല്‍ വിദ്യാനികേതന്‍ വിദ്യാര്‍ഥിനിയായ ആമിയ സലീമിനാണ് 2016 ലെ ചോദ്യപേപ്പര്‍ ലഭിച്ചത്. നവോദയ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. സ്കൂള്‍ അധിക്യതര്‍ സി.ബി.എസ്.ഇ അധിക്യതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ലഭിച്ച പരാതി കൈമാറി. പരീക്ഷ റദ്ദാക്കണമെന്നും മറ്റുകുട്ടികളിലേതിന് സമാനമായ ചോദ്യത്തില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നും കാട്ടി വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളും പരാതി നൽകിയിട്ടുണ്ട്.
Read Also: യുഎഇയില്‍ 1800 ഉത്പന്നങ്ങള്‍ക്ക് 55% ഡിസ്‌കൗണ്ട് ഔദ്യോഗിക അനുമതിയോടെ
Post Your Comments