ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന. കേളത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷകൾ നടന്നിരുന്നു. എന്നാൽ ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് മാക്സ്, പന്ത്രണ്ടാം ക്ലാസ് ഇക്ണോമിക്സ് എന്നീ പരീക്ഷകൾ റദ്ദാക്കിയിരുന്നു.
also read:പ്ലസ്ടു ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: സൂത്രധാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുടെ തലേദിവസം രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാമ്ബത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരുന്നു. റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
Post Your Comments