Latest NewsIndia

ചോദ്യപേപ്പർ ചോർച്ച ; കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി

ന്യൂ ഡൽഹി ; സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി മോദി ഫോണിൽ സംസാരിച്ചു. അതേസമയം പ്രത്യേക അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്നു പ്രകാശ് ജാവദേക്കർ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് എക്കണോമിക്സ് എന്നീ വിഷയങ്ങളുടെ പരീക്ഷ റദ്ദാക്കിയിരുന്നു.

പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള പലതരം പരാതികളും ആശങ്കകളും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ സംശുദ്ധി തെളിയിക്കാനും വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്താനുമായാണ് ഈ രണ്ട് പരീക്ഷകളും വീണ്ടും നടത്തുന്നതെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷയുടെ തീയതി ഒരാഴ്ച്ചയ്ക്കുള്ളില്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

Read also ;കർണാടക യുദ്ധം- ബിജെപിയാണ് ജയിക്കുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടും : അഡ്വ. എ. ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button