ന്യൂ ഡൽഹി ; സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച മൂന്നുപേരെ കൂടി പിടികൂടി. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഹിമാചൽ പ്രദേശ് ഉനയിലുള്ള സ്വകാര്യ സ്കൂളിലെ പരീക്ഷാ സെന്റർ സുപ്രണ്ടന്റ്, ക്ലർക്ക്, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെയും ചോദ്യംചെയ്യലിനായി ഡൽഹിയിൽ എത്തിക്കുമെന്നാണ് സൂചന.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പറിന്റെ കൈയെഴുത്തു പ്രതിയാണ് ചോർന്നതെന്ന് കണ്ടെത്തിയിരുന്നു. പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥിയെ ഉപയോഗിച്ച് വെള്ളപേപ്പറിലേക്കു പകർത്തുകയും ക്ലർക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
മാർച്ച് 28നു നടത്തിയ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെയും 12-ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണു ചോർന്നത്. ഇതിനെ തുടർന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Also read ;ഭാര്യ അറിയാതെ മുറിയില്‍ ക്യാമറ വച്ചു: ക്യാമറയില്‍ പതിഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ട്
Post Your Comments