KeralaLatest News

തൊടുപുഴയില്‍നിന്ന് വീണ്ടും ചോദ്യപേപ്പര്‍ വിവാദം : ഹിന്ദുമതത്തെ അവഹേളിച്ചതായി രക്ഷിതാക്കൾ

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടന്ന പരീക്ഷയിലെ ആദ്യ ചോദ്യമാണ് വിവാദം.

ഇടുക്കി: തൊടുപുഴയില്‍നിന്ന് വീണ്ടും ചോദ്യപേപ്പര്‍ വിവാദം. സംസ്ഥാന സര്‍ക്കാര്‍ പോലും വേണ്ടെന്ന് വച്ച ഓണപ്പരീക്ഷയുടെ പേരിലാണ് ഹിന്ദുമതത്തെ ഇകഴ്ത്തി കാണിക്കാന്‍ നീക്കം നടത്തിയത്. വെള്ളിയാഴ്ച തൊടുപുഴ ഡീ പോള്‍ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടന്ന പരീക്ഷയിലെ ആദ്യ ചോദ്യമാണ് വിവാദം. ഹിന്ദുമത വിശ്വാസപ്രകാരം എല്ലാവര്‍ക്കും മോക്ഷം ലഭിക്കില്ലെന്നും കുമാരനാശാന്‍ പോലും ഈ വിശ്വാസത്തെ എതിര്‍ത്ത് മറ്റ് മാര്‍ഗം സ്വീകരിച്ചു എന്നുമാണ് ചോദ്യത്തില്‍ .

ഖണ്ഡിക വായിച്ച്‌ ഉത്തരമെഴുതുന്ന തരത്തിലുള്ള ചോദ്യമിങ്ങനെ: ‘ക്രിസ്തുമതത്തില്‍ എന്താണ് ഏറ്റവും മൗലികമായും അടിസ്ഥാനപരമായും ഉള്ളത് എന്ന അന്വേഷണമാണ് മത നവീകരണത്തില്‍ എത്തുന്നത്. ഷെല്ലിപോലും ഈ മതത്തിലെ അടിസ്ഥാനമായ സ്‌നേഹെത്ത ഒരു ആദര്‍ശമാക്കി. ഷെല്ലിയുടെ സാഹിത്യവുമായി ബന്ധമുള്ള കുമാരനാശാനെ വളരെ സ്വാധീനിച്ചിരുന്നു, ഹിന്ദുമതത്തിലെ കാര്‍ക്കശ്യത്തില്‍നിന്ന് രക്ഷപ്പെടാനായി ഒരു പുതിയ മൂല്യവ്യവസ്ഥയെ അന്വേഷിക്കുകയാണ് കുമാരനാശാന്‍ ചെയ്തത്. ഹിന്ദുമതത്തിലെ മോക്ഷം എന്നൊരു മോചനമാര്‍ഗം ഉണ്ട്.’ 

‘പക്ഷേ ഇതേ മതത്തില്‍ തന്നെ ജീവിക്കുന്ന അധ:കൃതര്‍ക്ക് ഇതിനുള്ള അവകാശം ഇല്ലായിരുന്നു. ഈ പൊരുത്തക്കേടിനെക്കുറിച്ച്‌ ബോധമുണ്ടായത് മുതലാണ് ആശാന്‍ വ്യത്യസ്തമായ മൂല്യവ്യവസ്ഥകളെ അന്വേഷിച്ച്‌ തുടങ്ങിയത്. ഇതേതുടര്‍ന്ന് രണ്ട് മാര്‍ക്കിന്റെ അഞ്ച് ചോദ്യങ്ങളും ഉണ്ട്. സംഭവം വിവാദമായതോടെ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാമതങ്ങളും ഒന്നാണെന്ന തത്വം പഠിപ്പിക്കേണ്ട സ്‌കൂളിലെ അധികൃതരുടെ വിഘടനപരമായ ചിന്താഗതിക്കെതിരെ പ്രതിഷേധം ശക്തമാണ്. അനാചാരങ്ങളെ അകറ്റി, ഹൈന്ദവതയില്‍ വിശ്വസിച്ചിരുന്ന ആളായിരുന്ന കുമാരനാശാന്‍ എന്നത് മറച്ച്‌ വച്ചാണ് ചോദ്യകര്‍ത്താവ് ഇത്തരമൊരു ചോദ്യം കുട്ടികള്‍ക്ക് മുന്നിലേക്ക് വച്ചത്.

അദ്ദേഹം ഹിന്ദുമതത്തില്‍ കാര്‍ക്കശ്യം ഉണ്ടെന്ന് പറഞ്ഞതായി രേഖകളില്ല. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇത്തരം വസ്തുതകളെ അവഗണിച്ചാണ് ഹിന്ദുമതത്തെ അവഹേളിക്കുന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഹൈന്ദവ ജനതയുടെ മാറ്റത്തിനായി ആണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഹൈന്ദവരെ പരിഷ്‌കരണത്തിന്റെ പാതയിലേക്ക് നയിച്ച നവോന്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായിരുന്നു കുമാരനാശാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button