കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്കി വയല്‍ക്കിളികള്‍. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് സമരനായകന് സുരേഷ് കീഴാറ്റൂര്‍ സൂചന നല്‍കിയത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഇടപെടാനാണ് വയല്‍ക്കിളികളുടെ പുതിയ നീക്കം. കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ സമരത്തിന് ലഭിച്ച ജനപിന്തുണയാണ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതടക്കമുള്ള ശക്തമായ നീക്കങ്ങള്‍ക്ക് മുതിരാന്‍ വയല്‍ക്കിളികളെ പ്രേരിപ്പിക്കുന്നത്. മത്സരിക്കാന്‍ പോകുന്നുവെന്ന വയല്‍ക്കിളികളുടെ നീക്കം നിസ്സാരമായി സര്‍ക്കാര്‍ തള്ളിക്കളയുമോ എന്ന് കണ്ടറിയണം.
also read:വയല്‍ക്കിളികളെ കഴുകന്മാരാക്കിയ മന്ത്രിയോട് അവര്‍ക്ക് പറയാനുള്ളത്
സി.പി.എം അവഗണിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്തിടത്തുനിന്നാണ് രാജ്യമാകെ ശ്രദ്ധിക്കുന്ന രീതിയില്‍ സമരം ഉയര്‍ന്നു വന്നത്. ‘കേരളം കീഴാറ്റൂരിലേക്കെ’ന്ന മുദ്രാവാക്യത്തോടെ കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ളവരുടെ പിന്തണയും നേടാനായിരുന്നു.
Post Your Comments