Latest NewsKeralaNews

വയല്‍ക്കിളികളെ കഴുകന്‍മാരാക്കിയ മന്ത്രിയോട് അവര്‍ക്ക് പറയാനുള്ളത്

കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍. നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് വയല്‍ക്കിളികള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും കേരളത്തിലെ സമരപാരമ്പര്യം മറന്നുകൊണ്ടാണ് മന്ത്രി സംസാരിക്കുന്നതെന്നും വയല്‍ക്കിളി കൂട്ടായ്മയുടെ പ്രതിനിധികള്‍ വ്യക്തമാക്കി. വയല്‍ക്കിളികള്‍ മന്ത്രിക്ക് കഴുകന്‍മാരാകുന്നത് സമരത്തേയും സമരചരിത്രത്തെയും മന്ത്രി മറന്നുപോയതുകൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.

Also Read : വയല്‍ക്കിളികൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജി.സുധാകരന്‍

കീഴാറ്റൂരിലെ സമരക്കാര്‍ വയല്‍ക്കിളികളല്ലെന്നും കഴുകന്‍മാരാണെന്നുമായിരുന്നു ജി സുധാകരന്റെ പ്രസ്താവന. കീഴാറ്റൂര്‍ സമരവിഷത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി സുധാകരന്‍. വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചത് സിപിഐഎമ്മുകാരാണെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും പ്രതിപക്ഷം ആരോപിച്ചു. കീഴാറ്റൂരില്‍ സമരക്കാര്‍ക്കെതിരേ പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button