സിപിഎമ്മിനെതിരേയുള്ള ചെറുത്തുനില്‍പ്പില്‍ തനിക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ. കഴിഞ്ഞ വര്‍ഷം 615 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 500ലധികം വോട്ടുകള്‍ നേടി സി.പി.എം. ജയിച്ച സ്ഥലത്താണ് അവർക്കൊപ്പം സുരേഷും പോരാട്ടത്തിനിറങ്ങുന്നത്.
കള്ളവോട്ടുകള്‍ ചെയ്യാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ സി.പി.എം ആസൂത്രണം ചെയ്തുവെന്നാണ് സുരേഷ് ആരോപിക്കുന്നത്. ചെറുത്തുനില്‍പ്പിനിടെ ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. ഭാര്യയും കുട്ടികളും ഒപ്പമുള്ളവരും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തന്റെ മരണക്കുറിപ്പാണ് എന്നു സൂചിപ്പിച്ച് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Also Read: ഹരീഷ് വാസുദേവന്റെ അച്ഛന്റെ പേര് ഓടയ്ക്ക്: വൈറലാകുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ്
കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ 64ഓളം കള്ളവോട്ടുകള്‍ ചെയ്തപ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ സുരേഷ് കീഴാറ്റൂരാണ് പുറത്തുവിട്ടത്. പത്ത് മിനുട്ട് കഴിയുമ്പോള്‍ തന്നെ സി.പി.എമ്മുകാര്‍ സുരേഷിന്റെ വീട് വളഞ്ഞിരുന്നു. സമാനസംഭവം ഇക്കുറിയും ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments