ഷിംല: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍നിന്നു പ്രത്യേക വിമാനത്തില്‍ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോണിയ ഗാന്ധി ഷിംലയില്‍ ഉണ്ടായിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാല്‍ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് അടിയന്തര വൈദ്യ സഹായത്തിനു വേണ്ട ക്രമീകരണം ചെയ്തിരുന്നു തുടര്‍ന്നാണ് ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചത്. രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments