ന്യൂഡൽഹി: ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ച് പേർ രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വാർത്ത പ്രദേശവാസികളിൽ ഉൾപ്പെടെ പരിഭ്രാന്തി പരത്തി.
Read Also: എഎപിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി
വിഷാംശമുള്ള മൗത്ത് ഫ്രഷ്‌നറായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന വിവരം. മൗത്ത് ഫ്രെഷ്‌നറിൽ ആസിഡും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഹോട്ടലിൽ നിന്നും ഭക്ഷണ ശേഷം ലഭിച്ച മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ചതോടെ അസ്വസ്ഥത അഭുവപ്പെട്ട ഉപയോക്താക്കൾ മിനിട്ടുകൾക്കകം രക്തം ഛർദ്ദിക്കുകയായിരുന്നു. ഇവരുടെ വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് വിവരം.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മാരകമായ ആസിഡാണ് മൗത്ത് ഫ്രഷ്‌നറിൽ ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇവർ ഏത് ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന കാര്യം വ്യക്തമല്ല.
Post Your Comments