Latest NewsNewsInternational

പോളിയോ വാക്‌സിന്‍ വിതരണത്തിനിടെ ഭീകരാക്രമണം : രണ്ട് മരണം

ഇസ്ലാമാബാദ്: പോളിയോ വാക്‌സിന്‍ വിതരണത്തിനിടെ ഭീകരാക്രമണം. രണ്ട് പോര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഗോത്ര മേഖലയില്‍ പോളിയോ വാക്‌സിന്‍ വിതരണത്തിനെത്തിയ ഏഴംഗ സംഘത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.

പോളിയോ വാക്‌സിന്‍ വിതരണത്തിനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗോത്രമേഖലയായ സാഫിയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഗാലനായിലെത്തിയ ഇവരാണ് സംഭവം പുറത്തറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പോളിയോ വാക്‌സിന്‍ വിതരണത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ പതിവായിരുന്നു. എന്നാല്‍ സൈനിക നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു.

പോളിയോ രോഗത്തില്‍ നിന്നും പൂര്‍ണ വിമുക്തി നേടാത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ അവസാനത്തെ രണ്ട് രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും. പാകിസ്താനിലെ നിരവധിയിടങ്ങളില്‍ പോളിയോ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button