ബെര്‍ലിന്‍: മുസ്ലീം മതം സ്വീകരിക്കില്ല എന്ന് പറഞ്ഞ ജര്‍മന്‍ കാമുകിയെ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവ് കൊലപ്പെടുത്തി. സംഭവത്തില്‍ 18കാരനായ അഹമദിനെ ജെര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
18കാരിയായ മെരിലി എന്ന യുവതിയെയാണ് പ്രതി കൊലപ്പെടുത്തിയത്. അഭയാര്‍ത്ഥികളാല്‍ കൊല്ലപ്പെടുന്ന യുവതികളില്‍ ഒരാള്‍ മാത്രമാണ് മെരിലി എന്നാണ് ജെര്‍മനിയില്‍ നിന്നുള്ള വികാരം. ഫ്‌ലെന്‍സ്ബര്‍ഗില്‍ വെച്ച് തിങ്കളാഴ്ചയാണ് യുവതി കുത്തേറ്റ് മരിച്ചത്.
also read : 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു
മെരിലിയെ എപ്പോഴും നിയന്ത്രിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ജനുവരി 2016 മുതലാണ് ഇരുവരും പരിചയപ്പെട്ടത്. മെരിലിയോട് ഇസ്ലാം മതത്തിലേക്ക് മാറെണമെന്നും ഹിജാബ് ധരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുമായിരുന്നുവെന്നും മെരിലിയുടെ സുഹൃത്ത് പറഞ്ഞു.
ഒരു പ്രാവശ്യം താന്‍ മെരിലിയെ കണ്ടപ്പോള്‍ ഓരോ രണ്ട് മിനിറ്റ് ഇടവിട്ട് അഹമദ് ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നെന്നാണ് സുഹൃത്ത് പറഞ്ഞത്. എവിടെയാണ് എന്താണ് നടക്കുന്നതെന്നൊക്കെ ഇയാള്‍ക്ക് എപ്പോഴും അറിയണമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടി അപാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് കൊല നടന്നതും.
Post Your Comments