KeralaLatest NewsIndiaNewsUncategorized

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ നിലപാടിനെ കുറിച്ച് പിസി തോമസ്

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി നിൽക്കുമെന്നും,എന്‍ഡിഎയുടെ വിജയം കേരളത്തിലെ നാഴികകല്ലാവുമെന്നും കേരളകോണ്‍ഗ്രസ്സ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതിയംഗവുമായ പിസി തോമസ്.എല്‍ഡിഎഫ് ഭരണം അനുഭവിച്ച് മടുത്ത വോട്ടർമാർ ഇത്തവണ മാറി ചിന്തിക്കുമെന്നത് ഉറപ്പാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച യുഡി എഫ് നും വോട്ട് നൽകാൻ ജനം മടിക്കും. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റകെട്ടായി നിന്ന് പൊരുതിയാൽ വിജയം ഉറപ്പാണ്. ശബരിമലയുടെ പ്രാധാന്യത്താല്‍ മറ്റ് ജില്ലകളെക്കാൾ പത്തനംതിട്ടജില്ലയ്ക്ക് പ്രാധാന്യമേറെയാണ്. കേന്ദ്ര സർക്കാർ കഴിഞ്ഞ വര്‍ഷം 213 കോടിയും ഈവര്‍ഷം 240 കോടി രൂപയും ശബരിപാതയ്ക്ക് അനുവദിച്ചു.

also read:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസിന്റെ തീരുമാനം ഇങ്ങനെ

കേരള സർക്കാർ ഒരുരൂപപോലും ഈ പദ്ധതിക്കായി നീക്കിവച്ചില്ല. ശബരിപാതയും മറ്റ് പദ്ധതികൾ പോലെ തഴയുകയാണ്.വിവിധവിഭാഗങ്ങളായി നില്‍ക്കുന്ന കേരളാകോണ്‍ഗ്രസുകള്‍ ദേശീയവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശികകക്ഷി എന്ന രൂപത്തില്‍ ഒന്നിക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു.പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button