KeralaLatest NewsNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസിന്റെ തീരുമാനം ഇങ്ങനെ

ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഇന്ന് ചേര്‍ന്ന ബി.ഡി.ജെ.എസ് ജില്ലാഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. 16 ല്‍ 42682 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പിയുടെ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നേടിയത്. ബി.ഡി.ജെ.എസ് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ഇത്രയധികം വോട്ടുകള്‍ നേടനായതെന്നും ബി.ഡി.ജെ.എസ് പറയുന്നു.

Read also:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു

വെള്ളാപ്പള്ളി നടേശന്‍ മണ്ഡലത്തില്‍ നടത്തിയ സംയോജിതമായ ഇടപെടലുകളും ഇതില്‍ മുഖ്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കണ്ണടച്ച്‌ ഇരുട്ടാക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിച്ചത്. തുടര്‍പ്രവര്‍ത്തനങ്ങളിലും എന്‍ഡി.എ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി താത്പര്യം കാണിച്ചില്ല. മുന്നണി എന്ന നിലയിലെ ഏകോപനമോ ,ധാരണകളോ പാലിക്കുന്നതില്‍ ബി.ജെ.പു നേതൃത്വം അമ്പേ പരാജയപ്പെട്ടെന്നും ബി.ഡി.ജെ.എസ് യോഗം വിലയിരുത്തി.

ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.എസ് സുജാതയും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥും എത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button