Latest NewsNewsInternational

ലോകത്തെ നിശ്ചലമാക്കാൻ ‘കാന്തികവാതം’ വരുന്നു; ഭൂമിയില്‍ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൂചന

സില്‍വര്‍ സ്പ്രിങ്: അതിഭീകരമായ ഒരു കാന്തികവാതം മാര്‍ച്ച് 18 ന് രൂപപ്പെടുമെന്നും ഇതോടെ ആശയ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകരാറിലാകുമെന്നുമുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൗരവാതം എന്നും കാന്തിക വാതം എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ തോത് അനുസരിച്ചായിരിക്കും ഭൂമിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

Read Also: മുന്‍ പ്രധാനമന്ത്രിയുടെ വീടിന് സമീപം ചാവേര്‍ ആക്രമണം; നിരവധി മരണം

വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതോടൊപ്പം തന്നെ ഗ്രിഡ് വഴിയുള്ള വൈദ്യുതി വിതരണത്തേയും ഇത് തടസത്തിലാക്കും. മാര്‍ച്ച് 15 ന് ശക്തമായ സൗരവാതം ഉണ്ടാകും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് മാര്‍ച്ച് 18 ന് ഉണ്ടാകും എന്നുള്ള രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാല്‍ അത്ര ഭയക്കേണ്ട സൗരവാതം ഒന്നും അല്ല ഇത്തവണ ഉണ്ടാകാന്‍ പോകുന്നതെന്നാണ് ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button