ലാഹോര്‍: മുന്‍ പ്രധാനമന്ത്രിയുടെ വീടിന് സമീപം ചാവേര്‍ ആക്രമണം. മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലാഹോറിലെ വസതിക്കു സമീപമാണ് ആക്രമണം ഉണ്ടായത്. പത്തുപേര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആറു പൊലീസുദ്യോഗസ്ഥരും കൗമാരക്കാരനായ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെടുന്നു.
read also: മരണാനന്തര ചടങ്ങിനിടെ ചാവേര്‍ ആക്രമണം; നിരവധി മരണം
താലിബാന് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 25ലധികം പേര്‍ക്കു സംഭവത്തില്‍ പരുക്കേറ്റു. പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്കു ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണു സ്ഫോടനം. എന്നാല്‍ ടൂര്‍ണമെന്റിനായി കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments