വാഷിംഗ്ടൺ : 1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് 2040 ഓടെ മനുഷ്യ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങളും ഈ നിഗമനത്തിലെത്തിയിരിക്കുകയാണ് ഇപ്പോൾ.
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലെ ഡാറ്റ കെഎംപിജിയിലെ സുസ്ഥിരതാ അനലിസ്റ്റായ ഗയ ഹെറിംഗ്ടൺ പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുനർ വിശകലനം ചെയ്തിരുന്നു. വളർച്ച പരിധി, ജനസംഖ്യ, വ്യാവസായിക ഉൽപാദനം, ജനസംഖ്യ, ഫെർട്ടിലിറ്റി നിരക്ക്, മലിനീകരണ തോത്, ഭക്ഷ്യോത്പാദനം എന്നിവയുൾപ്പെടെ 10 പ്രധാന പോയിന്റുകളിൽ ഊന്നിയായിരുന്നു വിശകലനം. ലോകം ഏറ്റവും മോശം അവസ്ഥയിൽ എത്തുമ്പോഴേക്കും 2040 ഓടെ നാഗരികത തകർച്ചയിലാകുമെന്ന് ഹെറിംഗ്ടൺ പുതിയ പഠനത്തിൽ പറയുന്നു.
വ്യവസായങ്ങളും സർക്കാരുകളും എന്തുവില കൊടുത്തും തുടർച്ചയായി സാമ്പത്തിക വളർച്ച കൈവരിക്കാൻ മാത്രം ശ്രമിക്കുകയാണെങ്കിൽ വ്യാവസായിക നാഗരികത നശിപ്പിക്കപ്പെടുമെന്ന് “ദി ലിമിറ്റ്സ് ടു എക്സ്പാൻഷൻ” എന്ന പുസ്തകത്തിൽ 1972 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞിരുന്നു
ആഗോള കാലാവസ്ഥാ വ്യതിയാനം വർധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ ദുരന്തങ്ങളെ തടയുന്നതിൽ പരാജയപ്പെടുന്നതോടെ സാമ്പത്തികവും സാമൂഹികവുമായ തകർച്ചയിലേക്ക് ജനസമൂഹം നീങ്ങുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്തിരുന്നാലും 2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ , എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോൾ ശാസ്ത്രലോകം.
Post Your Comments