ബൈബിള്‍ പരാമര്‍ശിക്കുന്ന രീതിയിൽ ബ്ലൂമൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും സംഭവിച്ചെന്നും ഇനി ലോകാവസാനമായിരിക്കുമെന്നും വിശ്വാസികൾ. ഇസ്രയേല്‍ രാഷ്ട്രം രൂപീകരിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ജെറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച അതേ വര്‍ഷത്തില്‍ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസം ഉണ്ടായിരുന്നു. അതേ വര്‍ഷം തന്നെ ചുവന്ന പശുക്കിടാവ് ഉണ്ടാകുന്നത് ലോകാവസാനത്തിന്റെ വ്യക്തമായ അടയാളമാണെന്നാണ് പുതിയ പ്രവചനം.
Read also: ഓറഞ്ചില്‍ തിളങ്ങി ചന്ദ്രന്‍, ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി
ബൈബിളിലെ വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും ചുവന്ന പശുക്കിടാവിന്റെ ജന്മവും കൂട്ടിവായിച്ച് ചില ക്രിസ്ത്യന്‍ പുരോഹിതര്‍ പറയുന്നത് ലോകാവസാനം സെപ്റ്റംബര്‍ 23 ന് സംഭവിക്കും എന്നാണ്.എന്നാല്‍ പശുക്കിടാവ് കൃത്രിമ ബീജസങ്കലനത്തിലൂടെ പിറന്നതാണെന്നും അതുകൊണ്ട് പ്രവചനം തെറ്റാണെന്ന് വാദിക്കുന്നവരുമുണ്ട്. അടുത്തിടെ നടന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളും ലോകാവസാനത്തിന്റെ സൂചനയാണെന്നു പറയപ്പെടുന്നു. വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിര്‍ഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി പറയുന്നു.
Post Your Comments