മായാന്മാരുടെ വിശ്വാസപ്രകാരം ഇന്ന് ലോകമവസാനിക്കും. കുപ്രസിദ്ധമായ മായൻ കലണ്ടർ 2020 ജൂൺ 21 ന് ലോകാവസാനം പ്രവചിക്കുന്നു. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായന്‍ വിശ്വാസം.
തെറ്റായ പ്രവചനങ്ങളുടെ പേരില്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് മായന്‍ കലണ്ടര്‍. മുന്‍പ് 2012 ഡിസംബര്‍ 21ന് ലോകാവസാനം സംഭവിക്കുമെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് ലോകാവസാനം സംഭവിക്കാഞ്ഞതിനാല്‍ പുതിയ തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ലോകാവസാനം ഉണ്ടാകുമെന്നാണ് മായന്‍ വിഭാഗക്കാര്‍ വിശ്വസിക്കുന്നത്.
ആരാണ് മയന്മാര്‍ ?
ക്രിസ്തുവിന് ശേഷം യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇൻഡ്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം. ഇതിൻറെ കാലഘട്ടം ക്രിസ്തുവിന് ശേഷം 250 മുതൽ 900 വരെ നൂറ്റാണ്ടുകളാണെന്ന് കരുതുന്നു. കൃഷിയിൽ ഉപജീവനം നടത്തിയവരായിരുന്നു. പരുത്തി, മരച്ചീനി, ചോളം, മധുരക്കിഴങ്ങ്, പയറ് വർഗ്ഗങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. അവർ എഴുത്ത് വശമുള്ളവരായിരുന്നു.
ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. സ്വന്തമായി ഭാഷ, കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി തുടങ്ങിയവയിൽ അഗാധമായ അറിവ്. കെട്ടിടനിർമ്മാണത്തിൽ അഗ്രഗണ്യർ. മായൻ വംശജർ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല.
ക്രിസ്തുവിന് ശേഷം 600 വരെ തികാലിലെ സ്കൈ ഭരണാധികളായിരുന്നു ഭരണം നടത്തിയിരുന്നത്. മായൻ സംസ്കാരത്തിൻറെ ഏറ്റവും വലിയ പ്രദേശങ്ങളായിരുന്നു ഇവർ ഭരിച്ചിരുന്നത്. 700 ആയപ്പോഴേക്കും മായൻ സംസ്കാരം അതിൻറെ സുവർണ്ണകാലഘട്ടത്തിൽ എത്തിച്ചേർന്നു. എ.ഡി. 900 ന് ശേഷം സ്പാനിഷ് അധിനിവേശം, ഭക്ഷണ ദൗർലഭ്യം തുടങ്ങിയ കാരണങ്ങളാൽ മായൻ സംസ്കാരം നശിച്ചു എന്നാണ് കരുതപ്പെടുന്നത്.
Post Your Comments