ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ച് 1.14 ലക്ഷം ആളുകൾ മരിച്ചു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്തില്‍ കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്. 210 രാജ്യങ്ങളിലായി 1,849,382 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ ഇതിനോടകം 21,991 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,58,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച മാത്രം 1,414 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 9,385 പേരാണ് ന്യൂയോര്‍ക്ക് കോവിഡ് ബാധിച്ച് മരിച്ചത്.
ALSO READ: കോവിഡ് പശ്ചാത്തലത്തിൽ പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ച് എല്‍.ഐ.സി
ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരതോട് അടുക്കുകയാണ്. 19,899 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ബ്രിട്ടണിലും മരണസംഖ്യ പതിനായിരം കടന്നു. ഞായറാഴ്ച ബ്രിട്ടണില്‍ 737 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,612 ആയി ഉയര്‍ന്നു. സ്പെയിന് (17,209), ഫ്രാന്‍സ് (14,393) തുടങ്ങിയ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.
Post Your Comments