Latest NewsIndiaNews

മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത് വീട്ടുവേലക്കാരന്‍ : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഭോപാല്‍: അതിക്രൂരമായി മലയാളി ദമ്പതികളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരന്‍. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ മുന്‍പു ജോലിക്കു നിന്ന യുവാവ് അറസ്റ്റിലായി. ഗ്വാളിയര്‍ സ്വദേശി രാജു ഝാകഡ് (34) ആണു പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു. ഏതാനുംനാള്‍ മുന്‍പ് ഇയാള്‍ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ ചോദിച്ച ഗോപാലകൃഷ്ണനുമായി വീടിന്റെ ഒന്നാം നിലയില്‍ വച്ച്‌ ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ രാജു കത്തി കൊണ്ടു ഗോപാലകൃഷ്ണന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു.

കത്തി പിടിച്ചുവാങ്ങിയ ഗോപാലകൃഷ്ണന്‍ സ്വരക്ഷാര്‍ഥം നടത്തിയ പ്രത്യാക്രമണത്തില്‍ രാജുവിന്റെ കാലിനു മുറിവേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പിന്നാലെ കുഴഞ്ഞുവീണു മരിച്ചു. ബഹളം കേട്ടു മുകളിലേക്കു വന്ന ഗോമതിയെയും രാജു കഴുത്തറുത്തു കൊലപ്പെടുത്തി. തുടര്‍ന്നു ടെറസിലൂടെ രക്ഷപ്പെടുകായിരുന്നു. സംഭവത്തില്‍ രാജുവിനുള്ള പങ്കിനെക്കുറിച്ചു ഗോപാലകൃഷ്ണന്റെ ബന്ധുക്കള്‍ സൂചന നല്‍കിയതിനെ തുടര്‍ന്നാണു പ്രതിയെ പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന്റെ പിന്നില്‍ നിന്നു കണ്ടെത്തി. ഗോമതിയുടെ എട്ടു സ്വര്‍ണവളകളും മൂന്നു മാലകളും രാജുവിന്റെ പക്കല്‍ നിന്നു കണ്ടെടുത്തു.

രണ്ടുവര്‍ഷം മുന്‍പ് ഇവരുടെ വീട്ടില്‍ നടന്ന മോഷണത്തിനു പിന്നിലും രാജുവാണെന്നാണു സൂചന. ഗോപാലകൃഷ്ണന്റെയും ഗോമതിയുടെയും മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചു. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്‍ നായര്‍ (ജി.കെ.നായര്‍), ഭാര്യ ഗോമതി എന്നിവരെ വ്യാഴാഴ്ച അര്‍ധരാത്രിയാണു കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഈ വീട്ടില്‍ ജോലിക്കു നിന്നിരുന്ന ആര്‍തി എന്ന യുവതിയുടെ ഭര്‍ത്താവാണു വീട്ടുജോലിക്കാരനായ രാജു. ഇവരുടെ വിവാഹം ഗോപാലകൃഷ്ണനാണു നടത്തിക്കൊടുത്തത്.

വിവാഹശേഷം ഇരുവരും ഇവിടെയാണു താമസിച്ചിരുന്നത്. ഇവര്‍ക്ക് സഹായമായിക്കോട്ടെയെന്ന് കരുതിയാണ് ഇത് ചെയ്തത്. എന്നാല്‍ മോഷണം തൊഴിലാക്കിയ രാജുവിനെ കൈയോടെ പിടികൂടിയത് പ്രശ്നങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. മോഷണത്തിന്റെ പേരിലും പണമിടപാടു സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ നാലു മാസം മുന്‍പ് ഇരുവരെയും പറഞ്ഞുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണു കൊലപാതകത്തില്‍ കലാശിച്ചത്. സംഭവം നടന്നതിന്റെ തലേന്ന് രാത്രി തന്നെ പ്രതി നര്‍മ്മദ വാലിയിലുള്ള ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടില്‍ എത്തിയിരുന്നു. ഭക്ഷണം കഴിച്ച്‌ അദ്ദേഹത്തിന്റെ മുറിയില്‍ തന്നെ കിടന്നു.

ഒന്നരലക്ഷം രൂപവേണമെന്നാവശ്യപ്പെട്ടപ്പോള്‍ തരില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശബ്ദംകേട്ട് ഭാര്യ ഗോമതി മുകളിലേക്ക് കയറി വന്നപ്പോള്‍ അവരെയും കഴുത്തറുത്തുകൊന്നശേഷം മാലയും വളയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. ആക്രമണത്തിനു ശേഷം ഗ്വാളിയറിലേക്കു രക്ഷപ്പെട്ട രാജുവിനെ ഗോപാലകൃഷ്ണന്റെ ബന്ധുക്കള്‍ വിദഗ്ധമായി ഭോപാലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജു തന്നെയാണ് കൊലയാളിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button