താനെ: കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു. മുംബൈ താനെയിലെ നലിംബിയില് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാനേഷ് ദിനകരൻ എന്ന യുവാവാണ് മരിച്ചത്. രാത്രിയിൽ ദിനകരനേയും കാമുകിയെയും സമീപിച്ച അക്രമികൾ പണം ആവശ്യപ്പെട്ടു.
also read:തലച്ചോർ പറിച്ചു തിന്നുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ വൈറലാകുന്നു
പണമില്ലെന്ന് പറഞ്ഞതോടെ അക്രമികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ദിനകരനെ അക്രമികൾ വെടിവെച്ചത്. തുടന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Post Your Comments