KeralaLatest NewsNews

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഇ. ശ്രീധരന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശ മൂലമാണെന്ന് ഡി.എം.ആര്‍.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്‍.സി പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് സര്‍ക്കാരിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.

Read Also: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലതാ നമ്പൂതിരിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്‍.സി പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത്. പലതവണ കത്തയച്ചിട്ടും സര്‍ക്കാര്‍ ഒരു മറുപടിയും നല്‍കിയില്ല. ലൈറ്റ് മോട്രോ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞദിവസമാണ് ഡി.എം.ആര്‍.സി ഔദ്യോഗികമായി അറിയിച്ചത്. തങ്ങള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 28 നും ഇ.ശ്രീധരന്‍ കത്തയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button