തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാക്ക് നല്‍കി പണം തട്ടിക്കുകയും പറഞ്ഞ സമയത്ത് നിര്‍മ്മാണ പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ കേസ് കോടതിയിലെത്തിയിട്ടും കോടതി ഉത്തരവ് ഒന്നും തന്നെ അനുസരിക്കാതെ വരികയും ചെയ്തതോടെയാണ് ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതിയോട് സറണ്ടര്‍ ആകണെമന്ന് കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.
തന്റെ വാക്ചാതുരി മുപയോഗിച്ചാണ് ലത കെ നമ്പൂതിരി നിരവധി നിക്ഷേപം ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. കോടി കണക്കിന് രൂപ കൈപ്പറ്റിയ ശേഷം ഫ്‌ളാറ്റുമില്ല പണവുമില്ല. ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറയുകയും പിന്നീട് പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തതിന് പിന്നാലെ ചെന്നൈയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ മലയാളി നല്‍കിയ പരാതിയിലാണ് ലത കെ നമ്പൂതിരിക്കതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്.
ഓര്‍ഡര്‍ വന്നതിന് പിന്നാലെ തിരുവനന്തപുരത്തേയും ബാംഗ്ലൂരിലെയും ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇത് സംബന്ധിച്ച വിവരം നല്‍കിയെങ്കിലും കോടതി ഉത്തരവ് കിട്ടിയതിന് പിന്നാലെ ലത ഒളിവില്‍ പോവുകയായിരുന്നു. കോടതി പറഞ്ഞ സമയം കഴിഞ്ഞിട്ടും ലത ഹാജരാകാതെ വന്നതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തുകൊണ്ട് വരാന്‍ ഉത്തരവായിരിക്കുന്നത്. ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിനോടാണ് ഇവരെ പിടികൂടാന്‍ കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. ഇവര്‍ ഇപ്പോഴും ബാംഗ്ലൂരില്‍ തന്നെ താമസം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇവര്‍ ഒളിവില്‍ പോയതിന് പിന്നാലെ പണം നഷ്ടപ്പെട്ട നിരവധിപേര്‍ രംഗതെത്തിയിരുന്നു. നിരവധിപേര്‍ പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി എത്തിയപ്പോള്‍ മറ്റ് ചിലര്‍ ലഭിച്ച ഫ്‌ളാറ്റിലെ അസൗകര്യങ്ങളെക്കുറിച്ചാണ് പരാതിപ്പെടുന്നത്.ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സ് കൈപറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിട നിര്‍മ്മാണത്തില്‍ ഒരു പുരോഗതിയുമില്ലാതെ വന്നതോടെ തിരുവനന്തപുരത്ത് ഫ്‌ളാറ്റിന് അഡ്വാന്‍സ് നല്‍കിയ സിദ്ധാര്‍ഥ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം ഉപഭോക്തൃ കോടതിയുടേതാണ് വിധി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളാണ് ക്രിസ്റ്റല്‍ ഗ്രൂപ്പ്.
Post Your Comments