മൈസൂരു: ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന് വിദ്യാര്‍ത്ഥിനിയായ മകളെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ സുഷമ( 20 )യാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് കുമാറിനെ എച്ച്.ഡി. കോട്ട പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
മൈസൂരുവിലെ ആലനഹള്ളി ഗ്രാമത്തിലുള്ള ദളിത് യുവാവുമായി സുഷമ കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ സുഷമയുടെ രക്ഷിതാക്കള്‍ താത്പര്യപ്പെട്ടിരുന്നില്ല. ഇതിന്റെ പേരില്‍ കോളേജില്‍ പോവാന്‍ അനുവദിച്ചിരുന്നുമില്ല. എതിര്‍പ്പ് വകവെക്കാതെ സുഷമബന്ധം തുടരുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 21-ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
also read: സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരഭിമാനക്കൊലയെന്ന് സൂചന
കൊലപ്പെടുത്തിയ ശേഷം സുഷമയുടെ മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. സുഷമയെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അന്വേഷിച്ചപ്പോള്‍ കുമാര്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
Post Your Comments