
ദുബൈ: ദുബായിലെ 107 സലൂണുകള്‍ ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി. വൃത്തിയില്ലാത്ത കത്രികകളും അണുവിമുക്തമാക്കാത്ത ചീര്‍പ്പുകള്‍ എന്നിവയുടെ ഉപയോഗം കണ്ടെത്തിയ സലൂണുകള്‍ക്ക് എതിരെയാണ് ദുബായ് മുന്‍സിപ്പാലിറ്റി നടപടി സ്വീകരിച്ചിരിക്കുന്നത്.
65 ബാര്‍ബര്‍ഷോപ്പുകളും 42 ഹെയര്‍ഡ്രസിംഗ് ഷോപ്പുകളുമാണ് അടച്ച് പൂട്ടിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സേവനം നല്‍കും മുന്‍പ് കൈകള്‍ കഴുകി വൃത്തിയാക്കുന്നുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചിരുന്നു.
സലൂണൂകളുടെ ശുചിത്വം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ വെബ്സൈറ്റ് വഴിയോ ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ പരാതിപ്പെടാമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 3592 സലൂണുകളിലായി 10815 പരിശോധനകളാണ് ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയത്. ഇതില്‍ 1859എണ്ണം പുരുഷന്മാര്ക്ക് വേണ്ടിയുള്ള സലൂണുകളും 1634 എണ്ണം ഹെയര്‍ഡ്രസിംഗ് ഷോപ്പുകളും ആണ്.
Post Your Comments