സാരിയുടെ കളറിനു ചേരുന്ന അതേ നിറത്തിലുള്ള കമ്മലും മാലകളും വളകളുമൊക്കെ ഔട്ടോഫ് ഫാഷനായി. ഇപ്പോള്‍ ലളിതമായിട്ടുള്ള ആഭരണങ്ങളും മറ്റുമാണ് ഫാഷന്‍.
വീതിയേറിയ ബോഡറുള്ള പട്ടുസാരിക്ക് ഇറക്കം കുറഞ്ഞ മാലകളാണ് ഇണങ്ങുക. കഴുത്തില്‍ ചേര്‍ന്നുകിടക്കുന്ന നെക്ലേസ്, ചോക്കര്‍ ഇവ തിരഞ്ഞെടുക്കാം.
സാരിയുടെ ഭംഗി കൂട്ടാനും കുറയ്ക്കാനും ഒപ്പമണിയുന്ന ആഭരണങ്ങള്‍ക്കും സാധിക്കും. വില കുറഞ്ഞ കോട്ടന്‍ സാരിയുടെ ഭംഗി കൂട്ടാന്‍ മുത്തുവച്ച നല്ലൊരു കമ്മല്‍ വിചാരിച്ചാല്‍ സാധിക്കും.
വീതി കുറഞ്ഞവയ്ക്ക് അല്‍പം ഇറക്കമുള്ള വലിയ ലോക്കറ്റുള്ള മാലകള്‍ നന്നായിണങ്ങും. ട്രഡീഷനല്‍ വളകളും മോതിരങ്ങളും നാടന്‍ ലുക്കിനു പൂര്‍ണത നല്‍കും.
കല്യാണത്തിനൊക്കെ അത്യാവശ്യം നല്ലവണ്ണം ആഭരണങ്ങളിട്ട് ഷൈന്‍ ചെയ്തിട്ട് റിസപ്ഷനു വരുമ്പോള്‍ ആര്‍ഭാടമില്ലാതെ എലഗന്റ് ആയി ഒരുങ്ങാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്.
ഡയമണ്ട്, സ്വര്‍ണം, റോസ് ഗോള്‍ഡ് ഇവയിലുള്ള ഒറ്റ പീസ് മാലകളാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. വിലകൂടിയ വാച്ചുകള്‍ മാത്രം കെട്ടുന്നതും ട്രെ ന്‍ഡ് തന്നെ. റോ സില്‍ക്, കോട്ടന്‍ മിക്സ്, സാറ്റിന്‍, സില്‍ക്ക് മെറ്റീരിയലില്‍ പേള്‍ വര്‍ക്ക്, ത്രെഡ്വര്‍ക്ക്, സ്റ്റോണ്‍ വര്‍ക്ക് ഒക്കെ ഉള്ള സാരികളാണ് പാര്‍ട്ടിയിലെ സ്റ്റാര്‍.
Post Your Comments