Latest NewsNewsLife StyleHealth & Fitness

വാഷിംഗ് മെഷീനില്‍ സാരികൾ അലക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

എല്ലാതരം വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ അലക്കാനാകുമോ? ഇല്ല, ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് സാരികള്‍.

വലിയ വില കൊടുത്താണ് പലപ്പോഴും നമ്മള്‍ സാരികള്‍ വാങ്ങാറുള്ളത്. അത്തരം സാരികളെ വാഷിംഗ് മെഷീനില്‍ യാതൊരു ശ്രദ്ധയും കൂടാതെ, അലക്കിയാല്‍ അധികകാലം ആ സാരി ഉപയോഗിക്കാനാകില്ല എന്നുറപ്പാണ്. അതിനാല്‍, വാഷിംഗ് മെഷീനില്‍ സാരികള്‍ അലക്കുന്നതിന് മുന്‍പായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അലക്കുമ്പോള്‍ സാരി ഏതു തരം മെറ്റീരിയലില്‍ ഉള്ളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പട്ടുസാരികള്‍ ഒരിക്കലും വാഷിംഗ് മെഷീനില്‍ അലക്കാന്‍ പാടില്ലാത്തവയാണ്. ഇവ ഉടുത്തുകഴിഞ്ഞാല്‍ ഇളം വെയില്‍ കൊള്ളിച്ച് ഉണക്കി എടുക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ ഡ്രൈ ക്ലീനിംഗിന് നല്‍കാം.

കോട്ടണ്‍ സാരികളും വാഷിംഗ് മെഷീനുകളില്‍ അലക്കുന്നത് നല്ലതല്ല. ഇത് കല്ലില്‍ അലക്കുന്നതും സാരിയെ കേടുവരുത്തും. ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കാതെ ഷാംപു ഉപയോഗിച്ച് മയത്തിലാണ് കോട്ടണ്‍ സാരികള്‍ കഴുകേണ്ടത്. പോളിസ്റ്റര്‍, നൈലോണ്‍ മെറ്റീരിയലുകള്‍കൊണ്ടുള്ള സാരിയാണെങ്കില്‍ വാഷിംഗ് മെഷീനില്‍ അലക്കുന്നതുകൊണ്ട് തെറ്റില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button