Latest NewsKeralaNewsEntertainment

ഒരിക്കൽ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ സാരികൾ വിൽപ്പന നടത്താൻ നവ്യാ നായർ: പുതിയ സംരംഭം ആരംഭിച്ചു

തിരുവനന്തപുരം: പുതിയ സംരംഭം ആരംഭിച്ച് നടി നവ്യാ നായർ. ഒരിക്കൽ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ സാരികൾ വിൽക്കാൻ ഒരുങ്ങുകയാണ് താരം. ഇതിനായി ഇൻസ്റ്റഗ്രാം പേജും താരം ആരംഭിച്ചു. പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജുള്ളത്. നവ്യാ നായർ തന്നെയാണ് ഈ വിവരം അറിയിച്ചത്.

Read Also: ‘ബിജെപിയോ പ്രധാനമന്ത്രിയോ ഒന്ന് പറഞ്ഞാൽ അത് കല്ലിൽ കൊത്തിയത് പോലെ’, സി.എ.എ. കേരളത്തിലും നടപ്പാക്കും- അമിത് ഷാ

നിലവിൽ ആറ് സാരികളാണ് ഈ പേജിലൂടെ വിൽപ്പനക്കായി വെച്ചിരിക്കുന്നത്. കാഞ്ചീപുരം, ലിനൻ, ബനാറസി സാരികളാണ് വിൽക്കാനായി വെച്ചിരിക്കുന്നത്. സാരികളുടെയെല്ലാം വില 5000 രൂപയ്ക്ക് താഴെയാണ്. സാരി ഇഷ്ടപ്പെട്ട് ആദ്യം എത്തുന്നവർക്കാകും പരിഗണന ലഭിക്കുകയെന്ന് താരം അറിയിച്ചു.

ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം സാരി വാങ്ങേണ്ടത്. സംരംഭം വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് താരം.

Read Also: ‘പുൽവാമയിൽ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞത് ഈരാറ്റുപേട്ടയിൽ നിന്ന് ബൾക്ക്‌ ആയി വോട്ട് കിട്ടാൻ’- ആന്റോയ്ക്കെതിരെ ജിതിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button