ദുബായ്•ശ്രീദേവി അപകടത്തില്‍ മുങ്ങി മരിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ സംഘത്തിന്റെ ഉന്നത വൃത്തങ്ങള്‍.
ദുബായ് പോലീസില്‍ നിന്നും തിങ്കളാഴ്ച വൈകിയാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ സംഘം കേസെടുത്തത്. രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധി വരുന്നതിന് മുന്‍പും മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിന് ക്ലീയറന്‍സ് നല്‍കുന്നത്തിനുമായി ദുബായ് പ്രോസിക്യൂഷന്‍, മുതിർന്ന അഭിഭാഷകർ, മെഡിക്കൽ ഉദ്യോഗസ്ഥർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ച് ഡോക്ടര്‍മാരുടെ ഒരു പാനല്‍ രൂപീകരിച്ചിരുന്നു.
You may also like: കൊലപാതക സാധ്യത അന്വേഷിക്കുന്നു: ബോണി കപൂറിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി
ശ്രീദേവിയുടെ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ രേഖകളും ദുബായ് പ്രോസ്ക്യൂശന്‍ തേടിയിട്ടുണ്ട്. നേരത്തെ ശ്രീദേവി എന്തൊക്കെ തരത്തിലുള്ള ചികിത്സകളാണ് തേടിയിട്ടുള്ളതെന്നും ഏതൊക്കെ ശസ്തക്രീയകള്‍ക്കാണ് ഇവര്‍ വിധേയരായിട്ടുള്ളതെന്നും ഇവയ്ക്ക് നടിയുടെ പെട്ടെന്നുള്ള മരണവുമായി ബന്ധമുണ്ടോയെന്നും അറിയുന്നതിനാണ് ദുബായ് പ്രോസിക്യൂഷന്‍ മെഡിക്കല്‍ രേഖകള്‍ തേടിയിരിക്കുന്നത്.
അതേസമയം, ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്ലിയറൻസുകൾ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്നും ലഭിച്ചാല്‍ ഉടന്‍ തന്നെ ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ തങ്ങളെ അറിയിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
Post Your Comments