ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റിയിൽ റെക്കോർഡ് സ്വന്തമാക്കി മഹേന്ദ്രസിംഗ് ധോണി. ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോഡാണ് ധോനി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 133 ക്യാച്ചുകളുമായി മുന്നിലുണ്ടായിരുന്ന മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോർഡ് ആണ് ധോണി തകർത്തത്.
Read Also: ക്രിക്കറ്റ് സ്റ്റേഡിയത്തിലും തരംഗമായി മാറി മഞ്ഞപ്പട
275-ാം ടിട്വന്റിയില്‍ നിന്നാണ് ധോണി റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ സംഗക്കാര 254 ടിട്വന്റിയില്‍ നിന്നാണ് 133 ക്യാച്ചെടുത്തത്. 223 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകളെടുത്ത ദിനേശ് കാര്‍ത്തികാണ് മൂന്നാം സ്ഥാനത്തുള്ളത്.
Post Your Comments