എല്ലാ ദിവസവും രാത്രി ഒരേസമയം എഴുന്നേല്ക്കുന്ന ശീലമുണ്ടോ. എന്താണ് ഇതിന് കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊര്‍ജം എത്തുന്നത് വിവിധ സമയങ്ങളിലാണ്. ഓരോ സമയത്തും എഴുന്നേല്‍ക്കുന്നതിന് ഓരോന്നാകാം അര്‍ഥങ്ങള്‍.
Also Read : മകന്റെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള ഗോപി കോട്ടമുറിക്കലിന്റെ വൈകാരികമായ കുറിപ്പ് : ആരുടേയും കണ്ണ് നനയിക്കും
രാത്രി 11 മണിക്കും 1 മണിക്കും ഇടയില്‍
പിത്താശയത്തോട് ബന്ധപ്പെട്ടാണ് ഈ സമയത്തുള്ള ഉറക്കംവിട്ടുണരല്. വൈകാരികമായ പ്രശനങ്ങള്‍, നിരാശകള്‍ എന്നിവ നിങ്ങളെ ബാധിക്കാം. ഇത് മറികടക്കാന്‍ ചെയ്യേണ്ടത് മറ്റുള്ളവരോട് ക്ഷമിക്കാനും സ്വയം സ്നേഹിക്കാനും പഠിക്കുകയാണ്.
രാത്രി 1 മണിക്കും 3 മണിക്കും ഇടയില്‍
ദേഷ്യമാണ് ഈ സമയത്ത് നിങ്ങളെ എഴുന്നേല്‍പ്പിക്കാന്‍ കാരണമെന്ന് ചൈനീസ് പാരമ്പര്യം പറയുന്നു. ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കുക, തണുത്ത വെള്ളം കുടിക്കുക.
രാത്രി 3 മണിക്കും 5 മണിക്കും ഇടയില്‍
സങ്കടങ്ങളോ, ആത്മീയമായ പ്രകാശനങ്ങളോ ആകാം ഈ സമയത്ത് നിങ്ങള്‍ ഉണരാന്‍ കാരണം. നന്നായി ശ്വസിക്കുക, ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുക.
Post Your Comments