Latest NewsNewsLife StyleHealth & Fitness

അതിരാവിലെ എഴുന്നേൽക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളറിയാം

അതിരാവിലെ എഴുന്നേല്‍ക്കാൻ എല്ലാവർക്കും മടിയാണ്. എന്നാൽ, പുലർച്ചെ എഴുന്നേൽക്കുന്നത് കൊണ്ട് ചില ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

* ഉല്പാദനക്ഷമത

പുലർച്ചെ എഴുന്നേൽക്കുന്നത് ദിവസത്തിന് നല്ലൊരു തുടക്കം നൽകും. മറ്റു ജോലികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിനു പുറമേ ഇത് ജോലിയുടെ വേഗതയും വര്‍ദ്ധിപ്പിക്കും. ജോലികളെല്ലാം വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീർക്കാൻ പുലർച്ചെയുള്ള ഊർജ്ജസ്വലത സഹായിക്കും.

Read Also : ബാങ്ക് ഓഫ് ബറോഡ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

* മെന്റല്‍ ഫിറ്റ്‌നസ്

വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതു കൊണ്ട് സ്ട്രസ് കുറയും. നേരത്തെ എഴുന്നേറ്റാല്‍ രാവിലെ തിരക്കിട്ട് ജോലി ചെയ്യേണ്ട അവസ്ഥ വരില്ല. ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് ദിവസം തുടങ്ങാം. അത് ആ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.

* നല്ല ഉറക്കം കിട്ടും

നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ പലപ്പോഴും നേരത്തെ ഉറങ്ങുകയും ചെയ്യും. ഇത് ശരീരത്തിനും മനസിനും വളരെ നല്ലതാണ്.

* ഉയര്‍ന്ന മാര്‍ക്ക്

രാവിലെ എഴുന്നേല്‍ക്കുന്ന കുട്ടികള്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുമെന്നാണ് ടെക്‌സാസ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button