സ്മാർട്ട് ഫോണിൽ എല്ലാ അക്കൗണ്ടുകളിലും മെസേജുകൾ വരുമ്പോൾ സമയത്തിന് കൈകാര്യം ചെയ്യാനാകാതെ ബുദ്ധിമുട്ടും. എന്നാൽ ഇനി ആ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇത്തരക്കാരെ സഹായിക്കാനായി പുതിയ ടെക്നോളജി പരീക്ഷിക്കാൻ പോകുകയാണ് ഗൂഗിൾ.
ഗൂഗിൾ ടെക് വിദഗ്ധരുടെ ശ്രമം വാട്സാപ്പും ഫെയ്സ്ബുക്ക് മെസഞ്ചറും കൈകാര്യം ചെയ്യാനും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും കഴിവുള്ള ബോട്ടിനെ വികസിപ്പിച്ചെടുക്കാനാണ്. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗൂഗിളിന്റെ ഏരിയ 120 എന്ന ലാബിൽ നിന്നാണ് പുതിയ ബോട്ടും പുറത്തിറങ്ങുക. നിർമിക്കാൻ പോകുന്നത് ഗൂഗിൾ ഹാങ്ഔട്ട്, അലോ, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസേജസ്, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകളിലെ മെസേജുകള്‍ കൈകാര്യം ചെയ്യാനാകുന്ന ബോട്ടാണ്.
‘റിപ്ലെ’ (Reply) എന്നാണ് ഈ ടെക്നോളജിക്ക് പേരിട്ടിരിക്കുന്നത്. റിപ്ലെ ബോട്ട് സുഹൃത്തുക്കൾ അയക്കുന്ന ഓരോ സന്ദേശങ്ങൾക്കും വ്യക്തമായ മറുപടി നൽകുന്നതായിരിക്കും. സ്ഥലവും സാഹര്യവും മനസിലാക്കിയാണ് സന്ദേശങ്ങൾക്ക് മറുപടി നല്‍കുക.
Post Your Comments