
കൊച്ചി: സാമൂഹ്യത്തിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ മാധ്യമപ്രവർത്തകൻ സന്തോഷ് വർക്കി കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പോലീസാണ് സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമാ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അമ്മ സംഘടനയിലെ അംഗങ്ങൾ പുറത്ത് നിർവധി നടിമാർ സന്തോഷ് വർക്കിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് സന്തോഷ് വർക്കിയെ പിടികൂടിയത് തുടർന്നാണ്.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിൻറെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിൻ്റെ പേരിൽ സന്തോഷ് വർക്കിയെ ആളുകൾ മർദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയിൽ സന്തോഷ് വർക്കി അഭിനയിച്ചിരുന്നു.
Post Your Comments