2013-ൽ ആരംഭിച്ച ആൻഡ്രോയിഡ് KitKat OS-ലോ പഴയ വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ 2025 ജനുവരി 1 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് മെറ്റ. നൂതന സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ഫോണുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മെറ്റ നടത്തുന്ന പതിവ് അപ്‌ഡേറ്റുകളുടെ ഭാഗമായാണ് നീക്കം.
read also: റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ
ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകളിലാണ് സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും ചില ഫോണുകളിൽ ഇപ്പോഴും പഴയ വേർഷനുണ്ട്. അതിനാൽ അവയിലൊന്നും ജനുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.
Post Your Comments