Latest NewsNewsIndia

ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാള്‍ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി

ജയ്‌പൂർ : ബാങ്കില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാൾ പ്രസിഡന്റിന്റെ അംഗരക്ഷകരിലൊരാളാണ് താനെന്ന് പോലീസിനോട് വെളിപ്പെടുത്തി.രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. യുസിഒ ബാങ്കിന്‍റെ ഗുദാഗൗര്‍ജി ബ്രാഞ്ചിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനാണ് 27 കാരനായ സന്ദീപ് സിംഗ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്.

പ്രദേശവാസികൾ വിവരം നൽകിയതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ നല്‍കിയ വിവരങ്ങള്‍ വച്ച് കൂടെയുണ്ടായിരുന്നവരെയും പൊലീസ് പിടികൂടി.സഞ്ജയ് സിംഗ്, വികാസ്, ശക്തി സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രസിഡന്റിന്‍റെ അംഗരക്ഷകരിലൊരാളാണെന്ന സന്ദീപിന്‍റെ വാദം പൊലീസ് അന്വേഷിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button