ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയ അമ്പാട്ടൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് വേലു ആണ് തമിഴകത്തെ ഇപ്പോഴത്തെ ഹീറോ. സര്‍വേഷിനെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറായ സര്‍വേശ് ആഗ്രഹം കൊണ്ടാണ് പൊലീസില്‍ ചേര്‍ന്നത്.
4 വര്‍ഷമായി തെളിയിക്കാന്‍ കഴിയാതെ കിടന്ന കൊലപാതക കേസ് തെളിയിച്ചതാണ് സര്‍വേശിനെ ജനങ്ങള്‍ക്കിടയില്‍ താരമാക്കിയത്. 2013 ല്‍ ആയിരുന്നു മങ്കാടിലെ ഒരു വീട്ടില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസ് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ല. ഒടുവില്‍ സര്‍വേശ് മങ്കാട് കൊലപാതക കേസിന്റെ ചുമതല ഏറ്റെടുക്കുകയും തെളിയിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതമായും സന്തോഷമായും ജീവിക്കുന്നതിനുളള സാഹചര്യം ഒരുക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് സര്‍വേശ് പറയുന്നത്.
ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്ന വിവരം ലഭിച്ച ഉടന്‍ കമ്മിഷണര്‍ എ.കെ.വിശ്വനാഥനെ സര്‍വേശ് അറിയിച്ചതാണ് വലിയൊരു ക്രിമിനല്‍ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാന്‍ സഹായിച്ചത്. സര്‍വേശിന്റെ സമയോചിതമായ പ്രവര്‍ത്തിയെ സിനിമാ താരങ്ങളായ വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദിച്ചത്.
ആയുധങ്ങള്‍ ഉള്‍പ്പെടെ ഗുണ്ടകളെ പിടികൂടിയ ചെന്നൈ പൊലീസിന്റെ ഓപ്പറേഷന്‍ പ്രചോദനം നല്‍കുന്നതാണ്. ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയ കമ്മിഷണര്‍ ഓഫ് പൊലീസ് എ.കെ.വിശ്വനാഥനെയും തന്റെ ജോലി വളരെ ഭംഗിയായി നിര്‍വ്വഹിച്ച ഡിസിപി സര്‍വേശിനെയും അഭിനന്ദിക്കുന്നു.
Post Your Comments