ബേ ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയക്ക് 217 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 47.2 ഓവറില്‍ 216 റണ്‍സിന് ഇന്ത്യന്‍ ബൗളേഴ്‌സ് പുറത്താക്കി. മെര്‍ലോ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. 102 പന്തില്‍ 76 റണ്‍സാണ് മെര്‍ലോ നേടിയത്.
ഇന്ത്യക്കായി ശിവ സിംഗ്, നാഗര്‍കോട്ടി, റോയ്, പൊരെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ശിവം മവി ഒരു വിക്കറ്റും നേടി. ഒസ്‌ട്രേലിയയ്ക്കായി എഡ്വേര്‍ഡ്‌സ് 28, ബ്രയന്ത് 14, സംഗ 13, ഉപാല്‍ 34, മക്‌സ്വീനി 23, സതര്‍ലന്‍ഡ് 5, ഹോല്‍ട് 13, ഇവാന്‍സ് 1, ഹാഡ്‌ലി 1 റണ്‍സ് നേടി.
ഗ്രൂപ്ഘട്ട മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. 100 റണ്‍സിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യ നേടിയത്.
Post Your Comments