ക്വീന്‍സ്റ്റണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ എത്തി. ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ ആധികാരിക ജയത്തോടെയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. സെമി ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് പുറത്തായി. മറുപടി ബാ്റ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 42.1 ഓവറില്‍ 134 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി.
അഭിഷേക് ശര്‍മ്മയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടികൊടുത്തത്. 50 റണ്‍സ് നേടിയ അഭിഷേക് രണ്ട് വിക്കറ്റും വീഴ്തി. ഇന്ത്യയ്ക്കായി ഷുബ്മാന്‍ ഗില്‍ 84 റണ്‍സ് നേടി. നാഗര്‍കോട്ടി 3 വിക്കറ്റ് നേടിയപ്പോള്‍ ശിവം മാവി രണ്ടും എഎസ് റോയ് ഒരു വിക്കറ്റും നേടി.
266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് ടീമില്‍ 75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷ് ടോപ് സ്‌കോററായി. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണ് ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.
Post Your Comments