ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളോട് കോഹ്ലി സ്റ്റൈല്‍ ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അണ്ടര്‍-19 പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞതായി സൂചന. ഇത് ആഘോഷിക്കാനുള്ള നിമിഷം തന്നെയാണ്. നിങ്ങള്‍ ആഘോഷിക്കുക. പക്ഷേ ആരുടെ നാവില്‍ നിന്നും മോശമായി ഒരു വാക്കുപോലും പുറത്തു വരരുത്. ഈ വിജയം നമുക്ക് എതിരാളിയെ ബഹുമാനിച്ച് ആഘോഷിക്കാമെന്നായിരുന്നു രാഹുലിന്റെ ഉപദേശം.
Read Also: ഐഎസ്എല്‍ ; ജനുവരിയിലെ മികച്ച താരം ഇയാന്‍ ഹ്യൂം
2008-ല്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം കിരീടം നേടിയപ്പോള്‍ മൈതാനത്ത് വലിയ രീതിയിലാണ് കോഹ്ലി ആഘോഷിച്ചത്. എന്നാല്‍ പൃഥ്വി ഷായോടും സംഘത്തോടും അങ്ങിനയൊരു ആഘോഷരീതിയിലേക്ക് നീങ്ങരുതെന്നായിരുന്നു ദ്രാവിഡിന്റെ ഉപദേശം.
Post Your Comments