Latest NewsIndiaNews

ഉമാഭാരതി ആശുപത്രിയില്‍

ന്യൂഡല്‍ഹി•കേന്ദ്ര കുടിവെള്ള-ശുചീകരണ വകുപ്പ് മന്ത്രി ഉമാഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത മുട്ടുവേദനയെ തുടര്‍ന്നാണ് മന്ത്രിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുട്ടുവേദന അനുഭവിക്കുകയാണ് ഉമാഭാരതി. കഴിഞ്ഞ വൈകുന്നേരം സഹിക്കാന്‍ പറ്റാത്ത വേദനയായി. തുടര്‍ന്ന് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഉമാഭാരതിയോട് അടുത്ത സഹായി പറഞ്ഞു.

ആശുപത്രിയിലെ സ്വകാര്യ വാര്‍ഡിലാണ് ഉമാഭാരതിയുടെ ചികിത്സ നടക്കുന്നത്. അവരുടെ നില തൃപ്തികരമാണെന്നും ചികിത്സ നടക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button